പഞ്ചായത്ത്

ഗ്രാമത്തി‍ന്‍റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പഞ്ചായത്ത്. ശുചിത്വം, റോഡ് വികസനം, കുടിവെള്ള വിതരണം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ പഞ്ചായത്ത് പ്രധാന പങ്ക് വഹിക്കുന്നു. ജനങ്ങളുടെയും പ്രദേശത്തിന്റെയും പുരോഗതിക്കായി സർക്കാർ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുക എന്നതാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.പഞ്ചായത്തിന്റെ ഭരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഭരണ സമിതിയാണ്. പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ്, വിവിധ വാർഡുകളിലെ മെമ്പർമാർ, സ്ഥിരം സമിതി ചെയർമാൻമാർ എന്നിവർ ചേർന്നാണ് ഭരണ സമിതി രൂപീകരിക്കുന്നത്. ഗ്രാമ വികസനം, ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ ഭരണ സമിതി യോഗങ്ങളിലൂടെ നടപ്പാക്കപ്പെടുന്നു. ജനങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ്...

എസ് വിജയകുമാര്‍

പ്രസിഡൻ്റ്

ലക്ഷ്മി എ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ചെല്ലദുരൈ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മഞ്ജുള രമേശ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗുരുവത്തായ് ശരവണന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

​പൊതുവിവരങ്ങൾ
​പഞ്ചായത്തിന്റെ പേര്: മൂന്നാർ ഗ്രാമപഞ്ചായത്ത്
​വിസ്തീർണ്ണം: 187 ച.കി.മീ.  
​വാർഡുകളുടെ എണ്ണം: 20  
​ജനസംഖ്യ: 32,029 (2011 ലെ സെൻസസ് പ്രകാരം)  
​പുരുഷന്മാർ: 16,061  
​സ്ത്രീകൾ: 15,968  
​പട്ടിക ജാതി വിഭാഗം:  
​പുരുഷന്മാർ: 8,861  
​സ്ത്രീകൾ: 8,796  
​പട്ടിക വർഗ്ഗവിഭാഗം:  
​പുരുഷന്മാർ: 1,108  
​സ്ത്രീകൾ: 1,068  
​ജില്ല: ഇടുക്കി  
​ബ്ലോക്ക് Panchayat: ദേവികുളം  
​ജില്ലാ Panchayat: ഇടുക്കി  
​താലൂക്ക്: ദേവികുളം  
​വില്ലേജ്: മൂന്നാർ  
​അസംബ്ലി മണ്ഡലം: ദേവികുളം  
​എം.എൽ.എ: എഫ്. രാജ  
​പാർലമെന്റ് മണ്ഡലം: ഇടുക്കി  
​എം.പി: അഡ്വ. ഡീൻ കുര്യാക്കോസ്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1961 ജനുവരി 24-ാം തിയതിയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് കോയമ്പത്തൂര്‍ ജില്ല, തെക്ക് പളളിവാസല്‍ ഗ്രാമപഞ്ചായത്ത്, കിഴക്ക് ദേവികുളം, മറയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ പടിഞ്ഞാറ് മാങ്കുളം, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. 187 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മൂന്നാര്‍ പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ സംസ്കാരം കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്

കൂടുതൽ വായിക്കുക